Saravanam Hari. 
India

സിഎസ്‌കെ ആരാധകൻ ശരവണൻ ഹരിയുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ച് മദ്രാസ് ഹൈക്കോടതി; ബ്ലിങ്കിറ്റിന് വിലക്ക്

അവകാശങ്ങൾ അനുവാദമില്ലാതെ ചൂഷണം ചെയ്യാൻ കഴിയില്ലെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചെന്നൈ: ശരീരത്തിൽ മഞ്ഞ നിറം പൂശി, എംഎസ് ധോണിയുടെ പേര് എഴുതി ശ്രദ്ധേയനായ പ്രശസ്ത സിഎസ്‌കെ ആരാധകൻ ശരവണൻ ഹരിയുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ച് മദ്രാസ് ഹൈക്കോടതി. ശരവണൻ ഹരിയുടെ ചിത്രങ്ങളോടു സാദൃശ്യമുള്ള രൂപങ്ങളും പോസുകളും പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് ബ്ലിങ്കിറ്റ് കമ്പനിയെ ജസ്റ്റിസ് പി.ബി. ബാലാജി താൽക്കാലികമായി വിലക്കി. വാണിജ്യപരമായ നേട്ടങ്ങൾക്കായി ആരുടെയും വ്യക്തിത്വ അവകാശങ്ങൾ അനുവാദമില്ലാതെ ചൂഷണം ചെയ്യാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

തൻറെ ചിത്രവും പ്രശസ്തമായ പോസും സൺഡേ ടൈംസ് പത്രത്തിലും ടൈംസ് ഓഫ് ഇന്ത്യയുടെ ഓൺലൈൻ പതിപ്പിലും വന്ന പരസ്യത്തിൽ ബ്ലിങ്കിറ്റ് അനുകരിച്ചതായി ചൂണ്ടിക്കാണിച്ചാണ് ഹരി കോടതിയെ സമീപിച്ചത്. പരസ്യം കാണുന്നവർ തൻറെ കക്ഷിയാണ് ഇതിൽ അഭിനയിച്ചതെന്നോ അല്ലെങ്കിൽ അദ്ദേഹം കമ്പനിയുമായി സഹകരിക്കുന്നുണ്ടെന്നോ തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്ന് ഹരിയുടെ അഭിഭാഷകൻ വാദിച്ചു. പരസ്യത്തിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപികമാണെന്നും ഹരിയുമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു ബ്ലിങ്കിറ്റിന്റെ വാദം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.

പരസ്യത്തിലെ രൂപത്തിനും ശരവണൻ ഹരിയുടെ യഥാർത്ഥ പോസിനും തമ്മിൽ പ്രഥമദൃഷ്ട്യാ വലിയ സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ കോടതി, പൊതുജനങ്ങൾക്കിടയിൽ ഇത് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കുമെന്നും വിലയിരുത്തി. സെലിബ്രിറ്റികൾക്ക് മാത്രമുള്ളതല്ല ഭരണഘടന നൽകുന്ന വ്യക്തിത്വ അവകാശങ്ങളെന്നും, അനുമതിയില്ലാതെ വാണിജ്യ താത്പര്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നത് നിയമപരമല്ലെന്നും വ്യക്തമാക്കിയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

The Madras High Court has granted interim protection to diehard CSK fan Saravanan Hari, restraining Blink Commerce Private Limited (Blinkit) from commercially exploiting his personality rights and likeness in advertisements without consent.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊട്ടന്‍മാര്‍ക്ക് E20 സയന്‍സ് അറിയില്ല; കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്നറിയില്ല; സുരേഷ് ഗോപി

പാളയം മാര്‍ക്കറ്റ് പോലെ മാനവീയം വീഥിയും സ്വകാര്യസ്വത്താക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട: മേയര്‍ വി വി രാജേഷ്

നെതർലൻഡ്‌സിനെ എതിരില്ലാത്ത അഞ്ചു ​ഗോളുകൾ‌ക്ക് തകർത്ത് ജർമനി; യുവേഫ നേഷൻസ് ലീ​ഗ് ക്വാർട്ടറിൽ കടന്നു

കൺപോളകൾ തുടിക്കുന്നത് 'ഭാവി' പറയാൻ അല്ല!, ശീലങ്ങളിലെ മാറ്റമാണ് സൂചിപ്പിക്കുന്നത്

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 16 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം