മുഖ്യമന്ത്രി ഷിൻഡെ നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്നു  എഎൻഐ
India

വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും 10% സംവരണം; മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കി

ഐക്യകണ്‌ഠേനയാണ് നിയമസഭ ബില്‍ പാസ്സാക്കിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കി. വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഐക്യകണ്‌ഠേനയാണ് നിയമസഭ ബില്‍ പാസ്സാക്കിയത്.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ നിയമസഭ ഏകകണ്ഠമായി പാസ്സാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷം ഈ നിര്‍ദേശം അംഗീകരിച്ചതോടെയാണ് ബില്‍ ഐക്യകണ്‌ഠേന പാസ്സായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28 ശതമാനം വരുന്ന മറാത്ത സമുദായക്കാര്‍ക്ക് സംവരണത്തിന്റെ ഗുണം ലഭിക്കും. ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ അവതരിപ്പിച്ചത്.

അതേസമയം, മറാത്ത സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജാരാങ്കെ പാട്ടീല്‍ പറഞ്ഞു. മറാത്ത സമുദായത്തെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തതെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT