പിനാകി മിശ്രയ്ക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് മഹുവ ( Mahua Moitra) എക്സ്
India

'സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി'; പിനാകി മിശ്രയ്ക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് മഹുവ

വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് ആശംസകള്‍ക്ക് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് ആശംസകള്‍ക്ക് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ( Mahua Moitra). ഭര്‍ത്താവ് പിനാകി മിശ്രയ്ക്കൊപ്പമുള്ള ചിത്രം എക്‌സില്‍ പങ്കുവെച്ച് കൊണ്ടാണ് മഹുവ മൊയ്ത്ര വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്.

സീനിയര്‍ അഭിഭാഷകനും ബിജു ജനതാദള്‍ (ബിജെഡി) മുന്‍ എംപിയുമാണ് പിനാകി മിശ്ര. ഇരുവരും ചേര്‍ന്ന് വിവാഹത്തിന്റെ ഭാഗമായുള്ള കേക്ക് മുറിക്കുന്ന ചിത്രമാണ് മഹുവ പങ്കുവെച്ചത്. 'സ്നേഹത്തിനും ആശംസകള്‍ക്കും എല്ലാവര്‍ക്കും വളരെ നന്ദി' മഹുവ എക്സില്‍ കുറിച്ചു.

ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. മെയ് മൂന്നിനായിരുന്നു വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഹുവ മൊയ്ത്ര ജര്‍മനിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. പിനാകി മിശ്ര സുപ്രീം കോടതിയിലെ അഭിഭാഷകന്‍ കൂടിയാണ്.

കൃഷ്ണനഗറില്‍ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോര്‍സനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ബാങ്കറില്‍നിന്ന് രാഷ്ട്രീയക്കാരിയായി മാറിയ മഹുവ പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍നിന്നുള്ള എംപിയാണ്. ലോക്സഭയിലേക്ക് രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ബംഗാള്‍ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പിനാകി മിശ്ര പുരിയില്‍നിന്നാണ് നാലു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിനാകി മിശ്രയുടെയും രണ്ടാം വിവാഹമാണ്. മുന്‍ ഭാര്യ സംഗീതയില്‍ പിനാകി മിശ്രയ്ക്ക് രണ്ട് മക്കളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT