ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ(23)യാണ് കാണാതായത്. എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥിനിയാണ്. തിരുവനന്തപുരം സ്വദേശിയാണ്.
ഇന്നലെ രാത്രി 11:30 യോടെ മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് ഓഖ്ല ഹെഡിലെ താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആഫിയയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ മുറിയില്‍ വെച്ചാണ് പോയതെന്നും പൊലീസ് പറയുന്നു. പേയിങ് ഗസ്റ്റായാണ് ഇവര്‍ താമസിക്കുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 7503703032 എന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates