മഹുവ മൊയ്ത്ര/ഫയല്‍ 
India

''മഹുവാ, ഒരു കാര്യം പറഞ്ഞേക്കാം''; പാര്‍ട്ടി എംപിയെ വേദിയിലിരുത്തി വിമര്‍ശിച്ച് മമത-വിഡിയോ

പദവി എന്നും ഉണ്ടാവില്ലെന്നും ആരൊക്കെ മത്സരിക്കണമെന്നു പാര്‍ട്ടി തീരുമാനിക്കുമെന്നും മമത

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമന്റ് അംഗം മഹുവ മൊയിത്രയെ വേദിയിലിരുത്തി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാര്‍ട്ടി നേതാവ് മമത ബാനര്‍ജി. പദവി എന്നും ഉണ്ടാവില്ലെന്നും ആരൊക്കെ മത്സരിക്കണമെന്നു പാര്‍ട്ടി തീരുമാനിക്കുമെന്നും മമത പറഞ്ഞു. നാദിയ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ വളരുന്ന വിഭാഗീയതയിലാണ് മമത അതൃപ്തി പ്രകടിപ്പിച്ചത്.

വ്യാഴാഴ്ച കൃഷ്ണനഗറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു വിമര്‍ശനം. ''മഹുവാ, ഞാനൊരു കാര്യം വ്യക്തമായി പറയാം. ആര് ആര്‍ക്ക് എതിരാണെന്ന് എനിക്ക് അറിയേണ്ട കാര്യമില്ല, പക്ഷേ തിരഞ്ഞെടുപ്പ് വരുമ്പോള്‍, ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാര്‍ട്ടി തീരുമാനിക്കും. അതിനാല്‍ അതിന്റെ പേരില്‍ ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്.' 

ഒരേ വ്യക്തി എന്നെന്നേക്കും ഒരേ സ്ഥാനത്ത് തുടരുമെന്ന് കരുതേണ്ടതില്ലെന്നും മമത പറഞ്ഞു. പാര്‍ട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മൊയിത്ര മമത ബാനര്‍ജിക്ക് തൊട്ടുപിന്നില്‍ വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ടിഎംസി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ അഴിമതി ആരോപിച്ച് പോസ്റ്ററുകള്‍ പതിക്കുന്നതിനെപ്പറ്റിയും മമത പരാമര്‍ശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

വളം ചാക്കുമായി വീണ് യുവാവ് മരിച്ചു: അയൽവാസിക്കെതിരെ കേസ്

കുട്ടനാട് താലൂക്കിൽ വി​​​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Weekly horoscope (August 09- August 15, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam August 10 | ആഗ്രഹം പൂവണിയും, കാത്തിരുന്ന വാർത്ത സന്തോഷം നൽകും