പ്രതീകാത്മക ചിത്രം 
India

മകളെ കൈപിടിച്ച് തരണം; എതിര്‍ത്ത 48കാരനെ കാമുകന്‍ അടിച്ചുകൊന്നു, ഒളിവില്‍ 

ഉത്തര്‍പ്രദേശില്‍ മകളെ കല്യാണം കഴിച്ച് തരുന്നതില്‍ വിസമ്മതം അറിയിച്ചതിന് 48കാരനെ കാമുകന്‍ അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മകളെ കല്യാണം കഴിച്ച് തരുന്നതില്‍ വിസമ്മതം അറിയിച്ചതിന് 48കാരനെ കാമുകന്‍ അടിച്ചുകൊന്നു. 28കാരന്റെ വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ 50കാരന്‍, തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.

ബറേലിയില്‍ ശനിയാഴ്ചയാണ്് സംഭവം. ശ്രീപാലും 48കാരന്റെ മകളും തമ്മില്‍ അടുപ്പത്തിലാണ്. ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ ശ്രീപാല്‍ പോകുന്നത് പതിവായിരുന്നു. ചെറുകിട കര്‍ഷകനായ 48കാരന്റേത് കൂട്ടുകുടുംബമാണ്. 

ശനിയാഴ്ച പെണ്‍കുട്ടിയെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ട് യുവാവ് വീട്ടില്‍ എത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ ഇത് നിരസിച്ചു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് നടന്നത്. ഇതിന് പിന്നാലെ പ്രകോപിതനായ 28കാരന്‍ പെണ്‍കുട്ടിയുടെ അച്ഛനെ അടിച്ചു കൊല്ലുകയായിരുന്നു. അച്ഛന്‍ തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. 

ശനിയാഴ്ച രാത്രി ഒരു കുപ്പി മദ്യവുമായാണ് യുവാവ് വീട്ടില്‍ എത്തിയത്. മകള്‍ക്കായി ഉചിതമായ വരനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സഹോദരന്‍ എന്ന് സഹോദരി പറയുന്നു.  പെണ്‍കുട്ടിയുടെ അച്ഛനെ മദ്യപിക്കാന്‍ ക്ഷണിച്ച യുവാവ്, മകളെ തന്റെ കൈപിടിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ച സഹോദരന്‍ ഉടന്‍ തന്നെ വീട്ടില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. ശ്രീപാല്‍ മകളെയും കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് സഹോദരന്‍ തടഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് സഹോദരി പറയുന്നു. യുവാവ് ഒളിവിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ