പ്രതീകാത്മക ചിത്രം 
India

കോച്ചിങ് ക്ലാസില്‍ പോയ 30കാരിയെ കാണാനില്ല, മൃതദേഹം വെട്ടിനുറുക്കി വിവിധ ഭാഗങ്ങളില്‍ കുഴിച്ചിട്ട നിലയില്‍; ചുരുളഴിച്ച് പൊലീസ്

ശ്രദ്ധ വാല്‍ക്കര്‍ കേസിന് സമാനമായി ജമ്മുകശ്മീരിലും നടുക്കുന്ന സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ശ്രദ്ധ വാല്‍ക്കര്‍ കേസിന് സമാനമായി ജമ്മുകശ്മീരിലും നടുക്കുന്ന സംഭവം. 30കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വിവിധ ഭാഗങ്ങളില്‍ കുഴിച്ചിട്ടു. 30കാരിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിയിച്ചത്.

കശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സംഭവം. മാര്‍ച്ച് ഏഴുമുതല്‍ 30കാരിയെ കാണാനില്ലെന്ന് കാണിച്ച് മാര്‍ച്ച് എട്ടാം തീയതി സഹോദരന്‍ തന്‍വീര്‍ അഹമ്മദ് ഖാന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിച്ചത്. കോച്ചിങ് ക്ലാസില്‍ പോകുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ സഹോദരി തിരിച്ചെത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നിയ നിരവധിപ്പേരെയാണ് ചോദ്യം ചെയ്തത്.

ഇതില്‍ ഷബീര്‍ അഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. നിരന്തരം ചോദ്യം ചെയ്തപ്പോള്‍ 30കാരിയെ കൊലപ്പെടുത്തിയത് താന്‍ ആണ് എന്ന് ഷബീര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം പ്രതി തല ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ശരീരഭാഗങ്ങള്‍ കുഴിച്ചിട്ടതായി പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.യുവതിയുടെ ശരീരഭാഗങ്ങള്‍ വീണ്ടെടുത്തതായും ഫോറന്‍സിക് പരിശോധനയും നിയമപരമായ നടപടിക്രമങ്ങളും പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ