ബൈക്ക് തലച്ചുമടായി ബസിന്റെ മുകളിലേക്ക് കയറ്റുന്ന തൊഴിലാളിയുടെ ദൃശ്യം 
India

'ഇവരാണ് റിയല്‍ സൂപ്പര്‍ ഹീറോകള്‍'; തലച്ചുമടായി ബൈക്ക് ബസിന്റെ മുകളിലേക്ക്, കൈ പിടിക്കാതെ ബാലന്‍സ്- വീഡിയോ 

തലച്ചുമടായി ബൈക്ക് വച്ച് ബസിന് മുകളിലേക്ക് കയറ്റുന്ന തൊഴിലാളിയുടെ ദൃശ്യമാണ് വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

ജീവിക്കാന്‍ വേണ്ടി ഏത് പണിയുമെടുക്കാന്‍ തയ്യാറാവുന്ന നിരവധിപ്പേര്‍ ചുറ്റിലുമുണ്ട്. ജീവന്‍ പണയം വെച്ചും ജോലി ചെയ്യാന്‍ ഇവര്‍ തയ്യാറാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.

തലച്ചുമടായി ബൈക്ക് വച്ച് ബസിന് മുകളിലേക്ക് കയറ്റുന്ന തൊഴിലാളിയുടെ ദൃശ്യമാണ് വൈറലാകുന്നത്. ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഒരേ സമയം അമ്പരപ്പും തൊഴിലാളിയോട് സഹാനുഭൂതിയും തോന്നി പോകുന്നതാണ് വീഡിയോ. ഗുല്‍സാര്‍ എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. സൂപ്പര്‍ ഹ്യൂമന്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തലച്ചുമടായി ബൈക്ക് വച്ച് ബസ്  ലക്ഷ്യമാക്കി നടന്നു. തുടര്‍ന്ന് ഏണിയിലൂടെ മുകളിലേക്ക് കയറുന്നതാണ് വീഡിയോ. ബൈക്കില്‍ കൈ പിടിക്കാതെ ബാലന്‍സ് ചെയ്താണ് തൊഴിലാളി മുകളിലേക്ക് കയറുന്നത്. വളരെ സൂക്ഷിച്ചാണ് ഓരോ ചുവടും തൊഴിലാളി വെയ്ക്കുന്നത്. വിജയകരമായി ബൈക്ക് ബസിന്റെ മുകളില്‍ വെയ്ക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT