പ്രതീകാത്മക ചിത്രം 
India

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി; യാത്രക്കാരനെ വിഷം കുത്തിവെച്ചു കൊന്നു

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ അജ്ഞാതന്‍ 46കാരനെ വിഷം കുത്തിവെച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ അജ്ഞാതന്‍ 46കാരനെ വിഷം കുത്തിവെച്ചു കൊന്നു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായം തേടിയ ബൈക്ക് യാത്രക്കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ബൈക്ക് യാത്രയ്ക്കിടെ 46കാരനോട് ലിഫ്റ്റ് ചോദിച്ച് വാഹനത്തില്‍ കയറിയ അജ്ഞാതനാണ് വിഷം കുത്തിവെച്ചത്. ഇതിന് പിന്നാലെ സ്ഥലത്ത് നിന്ന് അജ്ഞാതന്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ തലകറക്കം അനുഭവപ്പെട്ട 46കാരന്‍ നാട്ടുകാരുടെ സഹായം തേടി. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും 46കാരന്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT