Man dies of snake bite while filming video in UP's Muzaffarnagar പ്രതീകാത്മക ചിത്രം
India

പാമ്പിനെ കഴുത്തില്‍ ചുറ്റി റീല്‍സ് ചിത്രീകരിച്ചു, കടിയേറ്റ യുവാവിന് ദാരുണാന്ത്യം

അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പാമ്പുമായിട്ടായിരുന്നു യുവാവ് സാഹസിക പ്രകടനം നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

മുസഫര്‍നഗര്‍: വീഡിയോ ചിത്രീകരിക്കാന്‍ പാമ്പിനെ കഴുത്തിലിട്ട യുവാവ് പാമ്പിന്റെ കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ മോര്‍ന ഗ്രാമത്തിലാണ് സംഭവം. 24 കാരനായ മോഹിത് കുമാറാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു യുവാവിന് പാമ്പുകടിയേറ്റതെന്ന് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പാമ്പുമായിട്ടായിരുന്നു യുവാവ് സാഹസിക പ്രകടനം നടത്തിയത്. ഇതിനിടെ പാമ്പിനെ കഴുത്തില്‍ ചുറ്റി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. വിഷബാധയേറ്റ മോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

പാമ്പുമായി മോഹിത് നടത്തിയ സാഹസിക പ്രകടനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മോഹിതിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. യുവാവിനെ കടിച്ച പാമ്പിനെ പിന്നീട് സമീപത്തെ കാട്ടില്‍ വിട്ടു.

24-year-old man died after being bitten by a snake he had draped around his neck while recording a video in the Bhopa area.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT