പ്രതീകാത്മക ചിത്രം 
India

ഭക്ഷണം പാകം ചെയ്യുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു, യുവതിയെ കിണറ്റിലെറിഞ്ഞ് കൊന്നു; ഭര്‍ത്താവ് പിടിയില്‍

മധ്യപ്രദേശില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഭക്ഷണം പാകം ചെയ്യുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. വടി കൊണ്ട് നിരന്തരം തല്ലി അവശതയാക്കിയ ശേഷം യുവതിയെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഹത്പിപ്ലിയ പട്ടണത്തിലാണ് സംഭവം. യശോദ (40) ആണ് മരിച്ചത്. പ്രതിയായ ദിനേശ് മാലിയെ പൊലീസ് പിടികൂടി.ചൊവ്വാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ദിനേശ് ഭാര്യയോട് ഭക്ഷണം ചോദിച്ചപ്പോള്‍ താന്‍ വീട്ടുജോലിയിലാണെന്നും ഭക്ഷണം പാകം ചെയ്യുന്നത് വരെ കാത്തിരിക്കണമെന്നും യശോദ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ദിനേശ് ഭാര്യയുമായി വഴക്കിടുകയും അലക്കാനുപയോഗിക്കുന്ന ബാറ്റെടുത്ത് തലക്കടിക്കുകയുമായിരുന്നു.

തടയാന്‍ ശ്രമിച്ച മകളെയും ദിനേഷ് മര്‍ദിച്ചു. അടിയേറ്റ് അവശയായി കിടന്ന ഭാര്യയെ കിണറ്റിലെറിഞ്ഞ് ദിനേശ് വീട്ടില്‍ നിന്നോടിപ്പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.മകള്‍ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് യശോദയുടെ മൃതദേഹം പുറത്തെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

SCROLL FOR NEXT