സിംഹത്തിന്റെ അരികില്‍ യുവാവ്, സ്‌ക്രീന്‍ഷോട്ട്‌ 
India

മദ്യലഹരിയില്‍ സിംഹത്തിന് അരികില്‍ യുവാവ്, ഒടുവില്‍- വീഡിയോ 

വന്യമൃഗങ്ങളുടെ അടുത്ത് പോകരുത് എന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്ന മുന്നറിയിപ്പ് ആണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങളുടെ അടുത്ത് പോകരുത് എന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്ന മുന്നറിയിപ്പ് ആണ്. പലരും ഇത് പാലിക്കാതെ, അപകടത്തില്‍ ചെന്നുവീണ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വന്യമൃഗങ്ങള്‍ ഏത് രീതിയിലാണ് പെരുമാറുക എന്ന് അറിയാന്‍ സാധിക്കാത്തത് കൊണ്ടാണ് വന്യമൃഗങ്ങളുടെ അരികിലേക്ക് പോകരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കാന്‍ കാരണം.

ഇപ്പോള്‍ സിംഹത്തിന്റെ കൂട്ടില്‍ അതിക്രമിച്ച് കയറി അതിസാഹസികത കാണിക്കാന്‍ ശ്രമിച്ച യുവാവിന്റെ 'വിവരക്കേടിന്റെ' ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. എവിടെയാണ് സംഭവം നടന്നത് എന്ന് അറിയില്ല.

മദ്യലഹരിയിലാണ് യുവാവ് സിംഹത്തിന്റെ കൂട്ടില്‍ അതിക്രമിച്ച് കയറിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് സിംഹം യുവാവിനെ ആക്രമിക്കാതെ വിട്ടത്. മദ്യലഹരിയില്‍ എന്തുംചെയ്യാമെന്ന തോന്നലാണ് യുവാവിനെ കൊണ്ട് സിംഹക്കൂട്ടില്‍ കയറാന്‍ പ്രേരിപ്പിച്ചതെന്നും സുശാന്ത നന്ദ എക്‌സില്‍ കുറിച്ചു.

യുവാവിന്റെ അടുത്ത് വന്ന സിംഹം തുടക്കത്തില്‍ ആക്രമിക്കാന്‍ മുതിര്‍ന്നെങ്കിലും പിന്നീട് ആക്രമിക്കാതെ വെറുതെ വിടുകയായിരുന്നു. എന്തുകൊണ്ട് സിംഹം ആക്രമിച്ചില്ല എന്ന സംശയം ഉയരുമ്പോഴും ആക്രമിക്കാതിരുന്നത് കൊണ്ട് മാത്രമാണ് യുവാവിന് ജീവന്‍ തിരിച്ചുകിട്ടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

'ഈ സിനിമയിലുണ്ടെന്ന് ഞാനും മറന്നു'; കറുപ്പ് ഓഡിയോ ലോഞ്ചിന് തൃഷയ്ക്ക് ക്ഷണമില്ല; തുറന്നടിച്ച് നടി!

ആർആർ‌എസ്‌എസ് ചരിത്രം പ്രമേയം, ട്രെയ്‌ലറിന് അനുമതി നൽകാതെ സെൻസർ ബോർഡ്; റിലീസിന് തൊട്ടുമുൻപ് കുരുക്കിലായി സഞ്ജയ് ദത്ത് ചിത്രം

SCROLL FOR NEXT