പ്രതീകാത്മക ചിത്രം 
India

വളര്‍ത്തുനായയെ കൊന്ന് ജനലില്‍ കെട്ടിത്തൂക്കി; വഴിയാത്രക്കാരോട് സംസാരിച്ച് നിന്ന് 25കാരന്‍

മധ്യപ്രദേശില്‍ വളര്‍ത്തുനായയെ കൊന്ന് ജനലില്‍ കെട്ടിത്തൂക്കി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വളര്‍ത്തുനായയെ കൊന്ന് ജനലില്‍ കെട്ടിത്തൂക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്. എന്നാല്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന യുവാവാണ് എന്ന് തിരിച്ചറിഞ്ഞതോടെ, യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഗ്വാളിയോറിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ് 25കാരന്‍.

ഭിന്‍ഡ് ജില്ലയിലാണ് സംഭവം. 25 വയസുള്ള രവിയാണ് വളര്‍ത്തുനായയെ കൊന്ന് ജനലില്‍ കെട്ടിത്തൂക്കിയത്. ഈ ദൃശ്യങ്ങള്‍ വഴിയാത്രക്കാര്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കുടുംബാംഗങ്ങള്‍ ഗ്വാളിയോറിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. നായയുടെ ജഡം ജനലില്‍ തൂങ്ങിനില്‍ക്കുമ്പോള്‍ കൈകൂപ്പി വഴിയാത്രക്കാരോട് യുവാവ് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT