മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലാണ് സംഭവം 
India

ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ല, ഉറങ്ങിക്കിടന്ന അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍

മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയുടെ തലയില്‍ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭക്ഷണം പാകം ചെയ്ത് നല്‍കാത്തതിന് 25 കാരന്‍ അമ്മയെ കൊലപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലാണ് സംഭവം.

മെയ് 24ന് രാത്രിയിലാണ് സംഭവം. 65കാരിയായ തിപാബായി പവാര തന്റെ മകന്‍ അവ്‌ലേഷിന് മീന്‍ കറി തയ്യാറാക്കി വെച്ച് ഉറങ്ങാന്‍ പോയി. എന്നാല്‍ മീന്‍ കറിയുടെ മണം പിടിച്ചെത്തിയ നായ ഇത് തട്ടിമറിച്ചിട്ടു. രാത്രി വീട്ടില്‍ വൈകിയെത്തിയ അവ്‌ലേഷ് ഭക്ഷണം കഴിക്കാന്‍ നോക്കിയപ്പോഴാണ് എല്ലാം തട്ടിമറിച്ചത് കണ്ടത്. ഉറങ്ങിക്കിടന്ന അമ്മയോട് വീണ്ടും ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ ഉണര്‍ന്നില്ല. മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയുടെ തലയില്‍ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിറ്റേന്ന് രാവിലെ ഉണര്‍ന്ന് നോക്കിയപ്പോഴാണ് അമ്മ മരിച്ച് കിടക്കുന്നതായി ഇയാള്‍ക്ക് മനസിലായത്. ഉടന്‍ ബന്ധുക്കളും സ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അവ്‌ലേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !