പ്രതീകാത്മക ചിത്രം 
India

കുട്ടികള്‍ ഉറങ്ങുന്നതിനിടെ വഴക്ക്; യുവതിയെ ഭര്‍ത്താവ് സ്‌ക്രൂ ഡ്രൈവര്‍കൊണ്ട് കുത്തിക്കൊന്നു

തര്‍ക്കത്തിനൊടുവില്‍ കണ്‍റാം ഭാര്യയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: കുടുംബത്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രിഭര്‍ത്താവ് കണറാമും ഭാര്യ മമ്തയും തമ്മില്‍ വഴക്കിട്ടിരുന്നു. തര്‍ക്കത്തിനൊടുവില്‍ കണ്‍റാം ഭാര്യയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറിലാണ് സംഭവം.

സാരമായി പരിക്കേറ്റ യുവതിയെ സമീപത്തെ അശുപത്രിയിലെത്തിച്ചു. അവിടെ വച്ച് വിദഗ്ധ ചികിത്സയ്ക്കായി എസ്എംഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതിയുടെ സഹോദരന്റെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയും ഉണ്ട്. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ ഉറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം