പ്രതീകാത്മക ചിത്രം 
India

സെക്‌സിന് സമ്മതിച്ചില്ല; ഭര്‍ത്താവ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

സെക്‌സിന് സമ്മതിച്ചില്ല ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി 

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  സെക്‌സിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരബാദിലാണ് സംഭവം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കൊലപാതകവിരം വിവരം പുറത്തുവന്നത്. മെയ് 20നായിരുന്നു യുവതി മരിച്ചത്.

20കാരിയായ ജാന്‍സിയാണ് കൊല്ലപ്പെട്ടത്. 24കാരനായ ഭര്‍ത്താവ് ജാതവത് തരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 2012ലായിരുന്നു ഇരുവരുടേയും വിവാഹം. പ്രണയവിവാഹമായിരുന്നെന്നും പൊലിസ് പറഞ്ഞു. ദമ്പതികള്‍ക്ക് രണ്ടുവയസുള്ള ഒരു മകനുണ്ട്. ഏപ്രില്‍ പതിനാറിനാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

മെയ് 20ന് രാത്രി ഭാര്യയോട് താന്‍ സെ്ക്‌സിന് ആഗ്രഹം പ്രകടിപ്പിച്ചതായി തരുണ്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍  വളരെ ക്ഷീണിതയാണെന്ന് ജാന്‍സി പറഞ്ഞു. അതുകേള്‍ക്കാതെ അയാള്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അവള്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ തരുണ്‍ വായും മൂക്കും പൊത്തിപ്പിടിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ യുവതിയുടെ വായില്‍ നിന്ന് നുരയും പതയും വന്നപ്പോള്‍ പരിഭ്രാന്തനായി ബന്ധുക്കളെ അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി അപ്പോഴെക്കും മരിച്ചു. ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു

ജാന്‍സിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മെയ് 30 ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്തതിന് പിന്നാലെ തരുണ്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT