പ്രതീകാത്മക ചിത്രം 
India

11കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു, പ്രതിയെ പൊതുസ്ഥലത്ത് വച്ച് ഷൂ കൊണ്ട് തല്ലി; ഗ്രാമത്തില്‍ നിന്ന് പുറത്താക്കി 

ഉത്തര്‍പ്രദേശില്‍ 11കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 60കാരനെ പൊതുസ്ഥലത്ത് വച്ച് ഗ്രാമവാസികള്‍ ഷൂ കൊണ്ട് തുടര്‍ച്ചയായി അടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 11കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 60കാരനെ പൊതുസ്ഥലത്ത് വച്ച് ഗ്രാമവാസികള്‍ ഷൂ കൊണ്ട് തുടര്‍ച്ചയായി അടിച്ചു. ചെയ്ത കുറ്റത്തിന് ശിക്ഷയായി 60കാരനെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കാനും പഞ്ചായത്ത് തീരുമാനിച്ചു.

മീററ്റിന് സമീപമുള്ള ചന്ദന ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. രാവിലെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി 11കാരിക്ക് നേരെ 60കാരന്‍ ലൈംഗികാതിക്രമം നടത്തി എന്നതാണ് പരാതി. ഗ്രാമവാസികള്‍ 60കാരനെ കയ്യോടെ പിടികൂടുകയായിരുന്നു. ഇരു ജാതിയില്‍പ്പെട്ടവര്‍ ആയതിനാല്‍ തുടക്കത്തില്‍ ഇത് ജാതിപോരിന് ഇടയാക്കി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. 

തുടര്‍ന്ന് ചേര്‍ന്ന പഞ്ചായത്താണ് 60കാരന് ശിക്ഷ വിധിച്ചത്. പൊതു സ്ഥലത്ത് വച്ച് 60 കാരനെ ഷൂ കൊണ്ട് തല്ലാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. ഇതിന് പുറമേ ഗ്രാമത്തില്‍ നിന്ന് 60കാരനെ പുറത്താക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഉത്തരവ് കേട്ടയുടന്‍ കുട്ടിയുടെ കുടുംബക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഷൂവും മറ്റും കൊണ്ട് 60കാരനെ തുടര്‍ച്ചയായി തല്ലിയതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ