പ്രതീകാത്മക ചിത്രം 
India

ഭാര്യാസഹോദരിയുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍, സുഹൃത്തിനെ വെടിവെച്ചു കൊന്നു; അഞ്ചുപേര്‍ അറസ്റ്റില്‍ 

ബിഹാറില്‍ ഭാര്യാസഹോദരിയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ സുഹൃത്തിനെ വെടിവെച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ ഭാര്യാസഹോദരിയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ സുഹൃത്തിനെ വെടിവെച്ചുകൊന്നു. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഭാര്യാസഹോദരിയും യുവാവും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ കണ്ടതാണ് പ്രകോപനത്തിന് കാരണം.

ബിഹാറിലെ മുന്‍ഗര്‍ ജില്ലയിലാണ് സംഭവം. വിപുല്‍(19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതികളായ സാജന്‍ കുമാര്‍, ശങ്കര്‍ പസ്വാന്‍, വിക്കി കുമാര്‍, മുഹമ്മദ് സാജിദ്, പവന്‍ മണ്ഡല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ ഭാര്യാ സഹോദരിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പ്രതി സാജന്‍ സുഹൃത്തായ വിപുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് വകവയ്ക്കാതെ വിപുല്‍ യുവതിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

ഇതിന് പിന്നാലെ ഇയാളെ കൊല്ലാന്‍ സാജന്‍ പദ്ധതിയിടുകയായിരുന്നു. ഒരു പാര്‍ട്ടിയുണ്ടെന്ന പേരില്‍ മറ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ വിപുലിനെ വിളിച്ചുവരുത്തി. ശേഷം മദ്യലഹരിയിലായിരുന്ന വിപുലിനെ സാജന്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും