മേനക ഗാന്ധി ഫയല്‍
India

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

സുല്‍ത്താന്‍പുരില്‍ നിന്നു മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ സ്വത്തുക്കള്‍. സുല്‍ത്താന്‍പുരില്‍ നിന്നു മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019ല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ 55.69 കോടിയാണ് കാണിച്ചിരുന്നത്. അഞ്ച് വര്‍ഷം കൊണ്ട് വരുമാനത്തില്‍ 43 ശതമാനത്തിന്റെ വര്‍ധനവ്.

ബാങ്കില്‍ 17.83 കോടിയുടെ നിക്ഷേപമുണ്ട്. ഷെയര്‍, ബോണ്ട് വരുമാനം 24.30 കോടി രൂപ. പോസ്റ്റ് ഓഫീസ് നിക്ഷേപം 81.01 ലക്ഷം രൂപ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2.82 കോടി വിലമതിക്കുന്ന 3.415 കിലോ സ്വര്‍ണം. 85 കിലോ വെള്ളി. 40,000 രൂപ വില മതിക്കുന്ന റൈഫിളും പക്കലുണ്ടെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു.

2019നെ അപേക്ഷിച്ച് ഷെയര്‍, ബോണ്ട് നിക്ഷേപങ്ങളിലാണ് വര്‍ധനവ് കാണിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് 5.55 കോടി രൂപയായിരുന്ന നിക്ഷേപമാണ് 24.30 കോടിയില്‍ എത്തിയത്. പോസ്റ്റ് ഓഫീസ് നിക്ഷേപവും ഇരട്ടിയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി അതികായന്‍, തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി, സതീശന്‍ നല്ല പ്രതിപക്ഷ നേതാവ്; പുകഴ്ത്തി വെള്ളാപ്പള്ളി

നിതീഷ് - മമ്മൂട്ടി ചിത്രത്തിൽ ഹാഷിറും ?; ചർച്ചയായി സംവിധായകന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

ഭക്ഷണശേഷം കുളിക്കാമോ?; ഏതെല്ലാം ദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കാം?

പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം, തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

നിങ്ങളുടെ ഈ ശീലം, സ്വയം വിളിച്ചുവരുത്തുന്ന അപകടം

SCROLL FOR NEXT