അക്രമികള്‍ കത്തിച്ച ആംബുലന്‍സ്‌ 
India

കണ്ണില്ലാത്ത ക്രൂരത; മണിപ്പൂരില്‍ തലയ്ക്ക് വെടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ ആംബുലന്‍സ് കത്തിച്ചു, അമ്മയും മകനും വെന്തുമരിച്ചു

കലാപം രൂക്ഷമായ മണിപ്പൂരില്‍ അക്രമികള്‍ ആംബുലന്‍സിന് തീയിട്ടു. മൂന്നുപേര്‍ വെന്തുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പൂരില്‍ അക്രമികള്‍ ആംബുലന്‍സിന് തീയിട്ടു. മൂന്നുപേര്‍ വെന്തുമരിച്ചു. സംഘര്‍ഷത്തിനിടെ തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിനാണ് കലാപകാരികള്‍ തീയിട്ടത്. എട്ടു വയസ്സുകാരനും അമ്മയും ബന്ധുവുമാണ് കൊല്ലപ്പെട്ടത്. 

ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബ മേഖലയിലാണ് സംഭവം നടന്നത്. അക്രമികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുട്ടിയുടെ തലയ്ക്ക് വെടിയേറ്റു. തുടര്‍ന്ന് കുട്ടിയുമായി ആംബുലന്‍സില്‍ പുറപ്പെട്ട സംഘത്തെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി അഗ്നിക്കിരയാക്കുകയായിരുന്നു. 

ആംബുലന്‍സിന് സുരക്ഷയൊരുക്കാന്‍ എത്തിയ പൊലീസിന് അക്രമികളെ തടയാന്‍ സാധിച്ചില്ല. മെയ് 27ന് വീണ്ടും കലാപം ആരംഭിച്ചതിന് ശേഷം ഈ മേഖലയില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വഴിയാത്രക്കാരനെ ഇടിച്ചിട്ട ഡോക്ടർ കാർ നിർത്താതെ പോയി; ഉറങ്ങിപ്പോയതാണെന്ന് മൊഴി

ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ, വിദ്വേഷത്തെ ചവിട്ടി പുറത്താക്കണമെന്ന് മാർപാപ്പ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

'രാഹുൽ ഗാന്ധിയുടേത് അധിക പ്രസംഗം; സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും വരേണ്ട'

SCROLL FOR NEXT