മദ്കം മുദ്രാജ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനൊപ്പം/ എക്‌സ്പ്രസ് 
India

അന്ന് മാവോയിസ്റ്റ് കമാന്‍ഡര്‍; ഇന്ന് പൊലീസില്‍

താന്‍ തെറ്റിദ്ധരിക്കപ്പെട്ടാണ് മാവോയിസ്റ്റുകള്‍ക്ക് ഒപ്പം ചേര്‍ന്നതെന്ന് മുദ്രാജ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കീഴടങ്ങിയ മാവോയിസ്റ്റ് കമാന്‍ഡര്‍ പൊലീസില്‍ ചേര്‍ന്നു. മദ്കം മുദ്രാജ് എന്നയാളാണ് മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ച് ഛത്തീസ്ഗഢ് പൊലീസിന്റെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡില്‍ സ്‌പെഷ്യല്‍ ഓഫിസറായി ചേര്‍ന്നിരിക്കുന്നത്. 

കോണ്‍സ്റ്റബിള്‍ ആയി സേനയില്‍ ചേര്‍ന്ന മുദ്രാജ് ഇപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ ആണ്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് സായുധ സേനയ്ക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ മുദ്രാജിന് സാധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. 

താന്‍ തെറ്റിദ്ധരിക്കപ്പെട്ടാണ് മാവോയിസ്റ്റുകള്‍ക്ക് ഒപ്പം ചേര്‍ന്നതെന്ന് മുദ്രാജ് പറയുന്നു. സ്വന്തം സഹോദരങ്ങളെ തന്നെ കൊല്ലേണ്ടിവരുന്ന അവസ്ഥയില്‍ നിന്ന് പുറത്തുവരണമെന്ന് താന്‍ കരുതിയെന്നും അദ്ദേഹം പറയുന്നു. 

മുദ്രാജിന്റെ ഭാര്യയും ഗറില്ല യുദ്ധ മുറകള്‍ പരിശീലിക്കപ്പെട്ട മാവോയിസ്റ്റ് കേഡര്‍ ആയിരുന്നു. ഇവര്‍ക്ക് പരിശീലനം നല്‍കിയതും മുദ്രാജ് ആയിരുന്നു. 

ഇവര്‍ക്ക് മൂന്നു കുട്ടികളാണുള്ളത്. മാവോയിസ്റ്റ് സംഘടനയില്‍ നിന്ന് വിട്ടുവന്നതിന് ശേഷം, കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ചേര്‍ത്ത് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചെന്നും സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്നും മുദ്രാജ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT