മഹാരാഷ്ട്രയിലെ പനെയില്‍ നടന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ (NDA) 148ാമത് കോഴ്‌സിന്റെ പാസിംഗ് ഔട്ട് പരേഡില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച്‌   പിടിഐ
India

ഇത് പുതുചരിത്രം, 'നാരീശക്തി'; പരിശീലനം പൂര്‍ത്തിയാക്കി വനിതാ എന്‍ഡിഎ കേഡറ്റുകള്‍ മുന്നണിയിലേക്ക്

മുന്‍ കരസേന മേധാവിയും മിസോറാമിന്റെ നിലവിലെ ഗവര്‍ണറുമായ ജനറല്‍ വി കെ സിങ് പാസിങ് ഔട്ട് പരേഡ് വിലയിരുത്തി

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: നാഷണല്‍ ഡിഫന്‍സ് അക്കാദമി(NDA)യില്‍ നിന്ന് 17 വനിതാ കേഡറ്റുകളുടെ ആദ്യ ഡിഗ്രി ബാച്ച് പുറത്തിറങ്ങി. 300ലധികം പുരുഷന്‍മാര്‍ക്കൊപ്പമാണ് വനിതാ കേഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തിയത്. മുന്‍ കരസേന മേധാവിയും മിസോറാം ഗവര്‍ണറുമായ ജനറല്‍ വി കെ സിങ് പാസിങ് ഔട്ട് പരേഡില്‍ അതിഥിയായി.

2021ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് യുപിഎസ്‌സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) ഡിഫന്‍സ് അക്കാദമിയിലേയ്ക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നത്. തുടര്‍ന്ന് 2022ല്‍ എന്‍ഡിഎയുടെ 148ാമത് കോഴ്‌സില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് തുടങ്ങി. അക്കാദമി കേഡറ്റ് ക്യാപ്റ്റന്‍ ഉദയ്‌വീര്‍ നേഗി പരേഡ് നയിച്ചു.

എന്‍ഡിഎയില്‍ നിന്ന് വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് പാസായതോടെ അക്കാദമിയുടെ ചരിത്രത്തിലെ ഒരു അതുല്യ ദിനമാണിന്ന്. കൂടുതല്‍ ശാക്തീകരണത്തിനുള്ള നമ്മുടെ കൂട്ടായ യാത്രയില്‍ ഇത് ഒരു നാഴികക്കല്ലാണ്, ജനറല്‍ സിങ് പാസിങ് ഔട്ട് ചടങ്ങില്‍ പറഞ്ഞു. നാരീ ശക്തിയുടെ പ്രതീകമാണ് ഈ യുവതികള്‍ എന്നും അദ്ദേഹം പറഞ്ഞു. ഈ യുവതികളില്‍ ഒരാളെങ്കിലും ഉയര്‍ന്ന പദവിയിലേയ്ക്ക് ഉയരാന്‍ കഴിയുന്ന തരത്തിലുള്ള ഭാവി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും