ഏഴ് വര്‍ഷം മുമ്പ് ലിഫ്റ്റില്‍ അയല്‍ക്കാരനെ നായ കടിച്ചു, ഉടമയ്ക്ക് നാല് മാസം തടവ്

2018 ഫെബ്രുവരി 1ന് മുംബൈയില്‍ വര്‍ളിയിലാണ് സംഭവം നടന്നത്.
Mumbai man gets four months in jail for dog biting neighbor in elevator seven years ago
2018 ഫെബ്രുവരി 1ന് മുംബൈയില്‍ വര്‍ളിയിലാണ് നായ കടിച്ചത്(dog bite)പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ഏഴ് വര്‍ഷം മുമ്പ് ലിഫ്റ്റില്‍ വെച്ച് അയല്‍ക്കാരനെ നായ കടിച്ച (dog bite) സംഭവത്തില്‍ ഉടമയ്ക്ക് നാല് മാസം തടവ് ശിക്ഷ വിധിച്ചു. 2018 ഫെബ്രുവരി 1ന് മുംബൈയില്‍ വര്‍ളിയിലാണ് സംഭവം നടന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 324(മനഃപൂര്‍വം പരിക്കേല്‍പ്പിക്കല്‍), സെക്ഷന്‍ 289 (മൃഗങ്ങളോടുള്ള അശ്രദ്ധമായ പെരുമാറ്റം) എന്നിവ പ്രകാരം പ്രതി സുഹാസ് ഭോസാലെ പട്ടേല്‍(40) കുറ്റക്കാരനാണെന്ന് മുംബൈയിലെ കോടതി കണ്ടെത്തി. ഇരയുടെ ബുദ്ധിമുട്ട് പൂര്‍ണമായി നികത്താന്‍ കഴിയില്ലെന്നും എന്നാല്‍ പിഴയീടാക്കുന്നത് അല്‍പ്പം ആശ്വാസം നല്‍കുമെന്നും നിരീക്ഷിച്ച കോടതി പട്ടേലിന് 4000 രൂപ പിഴയും വിധിച്ചു.

പരാതിക്കാരനായ രാമിക് ഷാ തന്റെ ഒന്നര വയസ്സുള്ള മകനും ഒരു ജോലിക്കാരനോടുമൊപ്പം ലിഫ്റ്റില്‍ ഇറങ്ങുമ്പോള്‍ പട്ടേല്‍ തന്റെ ഹസ്‌കി ഇനത്തില്‍പ്പെട്ട നായയുമായി ലിഫിറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. മകന് നായ്ക്കളെ പേടിയുള്ളതിനാല്‍ കാത്തിരിക്കാന്‍ ഷാ പട്ടേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ പട്ടേല്‍ നായയോടൊപ്പം ലിഫ്റ്റിനുള്ളില്‍ കയറി. ലിഫ്റ്റിനുള്ളില്‍ കയറിയ നായ ഷായുടെ ഇടതുകൈത്തണ്ടയില്‍ കടിച്ചു. തുടര്‍ന്ന് ഷാ വര്‍ളി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com