മദ്രാസ് ഹൈക്കോടതി/ഫയല്‍ 
India

വിവാഹം ലൈംഗിക സുഖത്തിനു മാത്രമല്ല; അതിന്റെ മുഖ്യ ലക്ഷ്യം പ്രത്യുത്പാദനം: ഹൈക്കോടതി

വിവാഹം കേവല ലൈംഗിക സുഖത്തിനല്ല, അതിന്റെ മുഖ്യ ലക്ഷ്യം പ്രത്യുത്പാദവും അതുവഴി കുടുംബത്തിന്റെ തുടര്‍ച്ചയുമാണ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിവാഹം ലൈംഗിക സുഖത്തിനു വേണ്ടി മാത്രമല്ലെന്നും അതിന്റെ മുഖ്യ ലക്ഷ്യം പ്രത്യുത്പാദനമാണെന്നും ദമ്പതികള്‍ ഓര്‍ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒന്‍പതും ആറും വയസ്സുള്ള മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഭര്‍ത്താവിനെതിരെ വനിതാ അഭിഭാഷക നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.

കുട്ടികളുടെ കസ്റ്റഡിക്കു വേണ്ടി നിയമ പോരാട്ടം നടത്തുന്ന ദമ്പതികള്‍ ഓര്‍ക്കേണ്ടത്, അതിന്റെ ദുരിതം അനുഭവിക്കുന്നത് കുട്ടികള്‍ തന്നെയാണെന്ന വസ്തുതയാണെന്ന് ജസ്റ്റിസ് കൃഷ്്ണന്‍ രാമസ്വാമി ചൂണ്ടിക്കാട്ടി. വിവാഹം കേവല ലൈംഗിക സുഖത്തിനല്ല, അതിന്റെ മുഖ്യ ലക്ഷ്യം പ്രത്യുത്പാദവും അതുവഴി കുടുംബത്തിന്റെ തുടര്‍ച്ചയുമാണ്. വിവാഹത്തിലൂടെ ഒന്നായ രണ്ടു പേരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകമാണ് കുട്ടി- കോടതി പറഞ്ഞു.

2009ല്‍ വിവാഹിരായ ദമ്പതികള്‍ 2021 മുതല്‍ പിരിഞ്ഞാണ് കഴിയുന്നത്. ഭാര്യ തൊട്ടപ്പുറത്തെ ഫഌറ്റിലേക്കു താമസം മാറിയപ്പോള്‍ മക്കള്‍ അച്ഛനൊപ്പം തുടര്‍ന്നു. യുവതിയുടെ മാതാപിതാക്കളും ഭര്‍ത്താവിന്റെ അതേ കെട്ടിടത്തില്‍ മറ്റൊരു ഫഌറ്റിലാണ് താമസം. ഭര്‍ത്താവ് ജോലിക്കു പോവുമ്പോള്‍ ഇവരാണ് കുട്ടികളെ നോക്കുന്നത്. 

മക്കളെ സന്ദര്‍ശിക്കാന്‍ യുവതിയെ അനുവദിച്ചുകൊണ്ട് നേരത്തെ കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതു പാലിക്കപ്പെട്ടില്ലെന്ന് യുവതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച കോടതി ഹര്‍ജിയില്‍ അന്തിമ തീര്‍പ്പാവുന്നതു വരെ മക്കളെ അമ്മയ്‌ക്കൊപ്പം വിടാന്‍ ഉത്തരവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT