പ്രതീകാത്മക ചിത്രം 
India

22കാരിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; യുവതിയെ ഉപേക്ഷിച്ച് ഭര്‍ത്താവ്

വിവാഹത്തിന് പിന്നാലെ പ്രതി ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: യുവതിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ ഭാര്യയെ ഉപേക്ഷിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ റെവതിയിലാണ് സംഭവം.

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് യുവതിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയത്. ഡിസംബറിലായിരുന്നു യുവതിയുടെ വിവാഹം. ഇതിന് പിന്നാലെയാണ് പ്രതി ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു.  .

കേസിലെ ആരോപണ വിധേയനായ ആള്‍ തന്നെ ബലാത്സംഗം ചെയ്ത ശേഷം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി യുവതി പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫെബ്രുവരി അഞ്ചിന് യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ