മലയിടിഞ്ഞു വീഴുന്നു/ വീഡിയോദൃശ്യം 
India

ക്ഷണനേരം കൊണ്ട് കൂറ്റന്‍ മല ഇടിഞ്ഞ് താഴേക്ക്; ഭയന്നോടി ജനം ( വീഡിയോ)

കൂറ്റന്‍ പാറകള്‍ തകര്‍ന്ന് ക്ഷണനേരം കൊണ്ട് നദിയിലേക്ക് പതിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: കനത്തമഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ കൂറ്റന്‍ മലയിടിഞ്ഞു വീണതിനെത്തുടര്‍ന്ന് ബലേയി-കോട്ടി റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. കോട്ടി പാലത്തിന് സമീപമായിരുന്നു മലയിടിഞ്ഞത്. പാറയില്‍ ചെറുതായി പൊട്ടലുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ ഓടിമാറിയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. 

കൂറ്റന്‍ പാറകള്‍ തകര്‍ന്ന് ക്ഷണനേരം കൊണ്ട് നദിയിലേക്ക് പതിക്കുകയായിരുന്നു. മലയിടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹിമാചലില്‍ കനത്ത മഴയാണ്.

മണ്ണിടിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുളു, മണ്ഡി, സോളന്‍, ലാഹൗള്‍, ചംബ, സ്പിതി തുടങ്ങിയ 36 ഓളം റോഡുകളില്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT