മകന്‍ സെയിന്‍ നാദെല്ലയ്‌ക്കൊപ്പം സത്യ നാദെല്ല, ട്വിറ്റര്‍ 
India

മൈക്രോസോഫ്റ്റ് മേധാവിയുടെ മകന്‍ മരിച്ചു

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സത്യ നാദെല്ലയുടെ മകന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സത്യ നാദെല്ലയുടെ മകന്‍ മരിച്ചു. സത്യ നാദെല്ലയുടെയും അനു നാദെല്ലയുടെയും മകനായ സെയിന്‍ നാദെല്ലയാണ് മരിച്ചത്. 26 വയസ്സായിരുന്നു. ജന്മനാ തലച്ചോറിനെ ബാധിക്കുന്ന സെറബ്രല്‍ പാള്‍സി രോഗബാധിതനായിരുന്നു. 

ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് എക്‌സിക്യൂട്ടീവ് ജീവനക്കാരെ വിവരം അറിയിച്ചത്. 2021ല്‍ സെയിന്‍ നാദെല്ലയെ കൂടുതല്‍ കാലം ചികിത്സിച്ചിരുന്ന ചില്‍ഡ്രന്‍സ് ആശുപത്രിയുമായി സഹകരിച്ച് നാദെല്ല കുടുംബം സെയിന്‍ നാദെല്ല എന്‍ഡോവ്ഡ് ചെയര്‍ ആരംഭിച്ചിരുന്നു. 

കുട്ടികളുടെ നാഡീവ്യൂഹ സംബന്ധമായ ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. സംഗീതത്തിലുള്ള ആവേശം മുന്‍നിര്‍ത്തി സെയിനിനെ എല്ലാവരും ഓര്‍മ്മിക്കുമെന്ന് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സിഇഒ ജെഫ് സ്പറിംഗ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT