പെരുമ്പാമ്പിനെ കുട്ടി പിടികൂടുന്ന ദൃശ്യം 
India

കുട്ടിയെ കൊണ്ട് വേണോ?, പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി- വൈറല്‍ വീഡിയോ 

കര്‍ണാടകയിലെ സാലിഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും മുതിര്‍ന്നയാളും ചേര്‍ന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ സാലിഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും മുതിര്‍ന്നയാളും ചേര്‍ന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. മുതിര്‍ന്നവരെല്ലാം പേടിച്ച് മാറി നിന്നപ്പോഴാണ് ആണ്‍കുട്ടി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.

സാലിഗ്രാമത്തിലെ കുന്ദാപുര മേഖലയിലാണ് സംഭവം.കുട്ടിയുടെ പ്രവൃത്തിയോട് പലതരത്തിലാണ് സോഷ്യല്‍മീഡിയയുടെ പ്രതികരണം. ചിലര്‍ കുട്ടിയുടെ ധൈര്യത്തെ പ്രശംസ കൊണ്ട് മൂടിയപ്പോള്‍ മറ്റുചിലര്‍ അപകടകരമായ പ്രവൃത്തി എന്നാണ് വിശേഷിപ്പിച്ചത്.

മുതിര്‍ന്ന ഒരാള്‍ പാമ്പിന്റെ വാലില്‍ പിടിച്ച് വലിക്കുന്നിടത്തുനിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് കുട്ടിയെത്തി പാമ്പിന്റെ കഴുത്തില്‍ പിടിച്ച് കുറ്റിക്കാട്ടില്‍ നിന്ന് റോഡിലേക്ക് ഇടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിനിടെ പാമ്പ് ചുറ്റിവരിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി പിടിവിടുന്നില്ല. ഇതിനിടെ കൂടിനിന്നവരും അടുത്തെത്തുന്നു. അതില്‍ ചിലര്‍ കൊണ്ടുവന്ന ചാക്കില്‍ പാമ്പിനെ കയറ്റുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT