ട്രെയിനിലെ ശുചിമുറിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു പ്രതീകാത്മക ചിത്രം
India

Sexual Assault: ട്രെയിനിലെ ശുചിമുറിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; 20കാരനായ സഹയാത്രികന്‍ കസ്റ്റഡിയില്‍

ഇരുപതുകാരനായ പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ശുചിമുറിയില്‍ വച്ച് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹയാത്രികന്‍ ബലാത്സംഗത്തിനിരയാക്കി. വ്യഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇരുപതുകാരനായ പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.

ഹൈദരാബാദിനും സെക്കന്തറാബാദിനു ഇടയില്‍ വച്ചാണ് സംഭവമെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. പുലര്‍ച്ചെ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ പ്രതി അവളെ പിന്തുടരുകയായിരുന്നു. ശുചിമുറിയില്‍ കയറിതിന് പിന്നാലെ പ്രതി ബലം പ്രയോഗിച്ച് അകത്തുകയറുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒഡീഷ സ്വദേശിയായ പെണ്‍കുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. പ്രതി ബിഹാര്‍ സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.

പീഡനത്തിന് ഇരായായ വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെ ട്രെയിനലെ മറ്റുയാത്രക്കാര്‍ പ്രതിയെ പിടികൂടുകയും റെയില്‍വേ പൊലീസിന് കൈമാറുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT