നേതാവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രണമിപ്പിച്ച് മാപ്പുപറയിക്കുന്ന പ്രവര്‍ത്തകര്‍ വീഡിയോ ദൃശ്യം
India

നേതാവിനെ അപമാനിച്ച് റീല്‍സ്; യുവാവിനെ പിടികൂടി ഓഫീസില്‍ എത്തിച്ചു; 'പാര്‍ട്ടി രീതീ'യില്‍ മാപ്പു പറയിച്ചു

അദ്ദേഹത്തിന്റെ മുഖത്ത് കറുത്ത മഷി പൂശുകയും, തലയില്‍ ചെരിപ്പുവെച്ച് ഏത്തമിടുവിപ്പുകയും ചെയ്ത ശേഷം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയെ പരിഹസിച്ച് റീല്‍സ് ചിത്രീകരിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറെ പരസ്യമായി അപമാനിച്ച് മാപ്പുപറയിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍. മഹേഷ് മോതെ എന്നയാളെയാണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ പിടികൂടുകയും രാജ് താക്കറെയുടെ ചിത്രത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിപ്പിക്കുകയും ചെയ്തത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഇന്‍ഫ്‌ളൂവന്‍സറുടെ മുഖത്ത് കറുത്ത മഷി പൂശുകയും, തലയില്‍ ചെരിപ്പുവെച്ച് ഏത്തമിടുവിപ്പുകയും ചെയ്ത ശേഷം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. പൊട്ടിക്കരഞ്ഞുകൊണ്ട് മഹേഷ് മോതെ താന്‍ ചെയ്ത റീല്‍സില്‍ മാപ്പ് ചോദിക്കുന്നതും മേലില്‍ ഉപദ്രവിക്കരുതെന്ന് പറയുന്നതും വീഡിയോയില്‍ കാണാം. 'രാജ് സാഹബിനെക്കുറിച്ച് അറിവില്ലായ്മകൊണ്ട് ഞാന്‍ എന്തൊക്കെയോ തെറ്റായി പറഞ്ഞുപോയി, അതുപോലെ ശുഭം ദാസിനെക്കുറിച്ചും മറ്റ് എംഎന്‍എസ് ഭാരവാഹികളെക്കുറിച്ചും ഞാന്‍ അനുചിതമായി സംസാരിച്ചു. ഞാന്‍ ചെയ്ത തെറ്റില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു. ഇത്തരമൊരു റീല്‍സ് ചിത്രീകരിച്ചതിന് പാര്‍ട്ടിയോടും പ്രവര്‍ത്തരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു'- അദ്ദേഹം പറഞ്ഞു

ആഴ്ചകള്‍ക്ക് മുന്‍പാണ് ഇയാള്‍ രാജ് താക്കറെ അപമാനിച്ച് റീല്‍സ് ചിത്രീകരിച്ചതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ കേരളത്തിലെത്തിയ മോതെ കഴിഞ്ഞ ദിവസമാണ് പൂനെയില്‍ തിരിച്ച് എത്തിയത്. ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അയാളെ പിടികൂടി എംഎന്‍എസ് ഓഫീസില്‍ എത്തിക്കുകയായിരുന്നു. രാജ്താക്കറെ അപമാനിക്കുന്ന ഏതൊരാള്‍ക്കും ഇത് തന്നെയായിരിക്കും ഗതിയെന്നും ഇതാണ് എംഎന്‍എസ് ശൈലിയെന്നും പാര്‍ട്ടി നേതാവ് പറഞ്ഞു. 'ഞങ്ങള്‍ അദ്ദേഹത്തെ ഞങ്ങളുടെ ഓഫീസിലേക്ക് കൊണ്ടുവരികയും രാജ് സാഹബ് താക്കറെയുടെ ചിത്രത്തിന് മുന്നില്‍ പ്രണമിപ്പിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. എംഎന്‍എസ് ശൈലിയില്‍, ഞങ്ങള്‍ അദ്ദേഹത്തിന് തക്കതായ മറുപടി നല്‍കി. രാജ് താക്കറെയ്ക്കെതിരെ ആരെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ എംഎന്‍എസ് ഇതേ രീതിയില്‍ തന്നെ മറുപടി നല്‍കും' നേതാവ് മുന്നറിയിപ്പ് നൽകി.

"MNS Style": Influencer Made To Prostrate Before Raj Thackeray's Photo Over Reel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിളക്കം, ഇരട്ട മെഡല്‍; വെള്ളിയും വെങ്കലവും

ബൈക്കുകൾ കൂട്ടിയിടിച്ചു; കാലിക്കറ്റ് എഫ്‌സി താരം റിജോണ്‍ ജോസിന് ദാരുണാന്ത്യം

പരിസ്ഥിതി ലോല മേഖല: ഇടുക്കിയിലെ പഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭ; ജനവാസമേഖലകളെ ഒഴിവാക്കാൻ കേന്ദ്രത്തിനെതിരെ പ്രമേയം

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില 100 ഡോളറിന് മുകളില്‍ തന്നെ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം