സത്യപ്രതിജ്ഞയ്ക്ക് എത്തിയ ഷാരൂഖ് ഖാനും അക്ഷയ് കുമാറും പരസ്പരം ആലിംഗനം ചെയ്യുന്നു ട്വിറ്റര്‍
India

മോദിയുടെ മൂന്നാം ഊഴം; സത്യപ്രതിജ്ഞയ്ക്ക് പ്രമുഖരുടെ നീണ്ട നിര

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരും ചടങ്ങിനെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരമേൽക്കുന്നത് നേരിൽ കാണാൻ പ്രമുഖരുടെ നീണ്ട നിര. വ്യവസായ പ്രമുഖരും ബോളിവുഡ് താരങ്ങളടക്കമുള്ളവരും ആധ്യാത്മിക ആചാര്യൻമാരും വിദേശരാജ്യ പ്രതിനിധികളടക്കമുള്ളവരും പങ്കെടുത്തു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും ചടങ്ങിനെത്തി.

മാലദ്വീപ് പ്രസിഡന്റ് മഹമ്മദ് മുയ്സു, ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടക്കമുള്ള വിദേശ രാജ്യത്തെ പ്രമുഖർ ചടങ്ങിനെത്തി. ബോളിവുഡ് നടൻമാരായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് എന്നിവരടക്കമുള്ളവരും രാഷ്ട്രപതി ഭവനിൽ എത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരും ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി. നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, ശിവ്‍രാജ് സിങ് ചൗഹാൻ തുടങ്ങിയ നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT