വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
India

കലക്ടറുടെ കണ്ണടയും തട്ടിപ്പറിച്ച് കുരങ്ങന്‍ 'കടന്നു'; താഴെ നിന്ന് അപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ (  വീഡിയോ) 

പൊടുന്നനെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു കുരങ്ങന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ കണ്ണടയും തട്ടിപ്പറിച്ച് ഓടിപ്പോയി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ജില്ലാ മജിസ്ട്രേറ്റായ കലക്ടറുടെ കണ്ണടയുമെടുത്ത് മുങ്ങിയ കുരങ്ങന്റെ പ്രവൃത്തികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മഥുരയിലെ വൃന്ദാവനില്‍ ഞായറാഴ്ചയായിരുന്നു കുരങ്ങന്റെ കുസൃതിയെത്തുടര്‍ന്ന് കലക്ടറും  കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും വലഞ്ഞത്. മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്രത്തില്‍ ജന്മാഷ്ടമിയിലുണ്ടായ തിക്കിനെയും തിരക്കിനെയും കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ് നവനീത് സിംഗ് ചാഹലും ഉദ്യോഗസ്ഥരും. 

സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ, പൊടുന്നനെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു കുരങ്ങന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ കണ്ണടയും തട്ടിപ്പറിച്ച് ഓടിപ്പോയി. നിരവധി ആളുകള്‍ക്കിടെയായിരുന്നു അപ്രതീക്ഷിത സംഭവം. പൊലീസും പ്രാദേശിക അധികാരികളും കുരങ്ങന്റെ പക്കല്‍ നിന്നും കണ്ണട തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിനായി ഇവര്‍ കുരങ്ങന്റെ പിന്നാലെ പാഞ്ഞു. 

ഓടിപ്പോയ കുരങ്ങന്‍ കോണിപ്പടിയുടെ മുകളില്‍ ഇരുന്നു. താഴെ കൂടിയ ആളുകള്‍ കുരങ്ങനെ അനുനയിപ്പിക്കാനും കണ്ണട തിരികെ വാങ്ങാനും തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം അവര്‍ ചെയ്തു. എങ്കിലും കണ്ണട തിരികെ നല്‍കാന്‍ കുരങ്ങന്‍ കൂട്ടാക്കിയില്ല. ഏറെ സമയത്തിന് ശേഷമാണ് കുരങ്ങന്‍ കണ്ണട തിരികെ നല്‍കിയത്. അതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് ശ്വാസം നേരെ വീണത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍