പ്രതീകാത്മക ചിത്രം 
India

പ്രണയം നിരസിച്ചു; 26കാരിയായ നഴ്സിനെ ഐസിയുവിൽ വച്ച് വെടിവച്ച് കൊന്ന് നാല് കുട്ടികളുടെ പിതാവ്

പ്രണയം നിരസിച്ചു; 26കാരിയായ നഴ്സിനെ ഐസിയുവിൽ വച്ച് വെടിവച്ച് കൊന്ന് നാല് കുട്ടികളുടെ പിതാവ്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനെ ആതേ ഹോസ്പിറ്റലിലെ വാര്‍ഡ് ബോയ് വെടിവച്ച് കൊന്നു. മധ്യപ്രദേശിലെ ഭിന്ദിലാണ് നടുക്കുന്ന സംഭവം. ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ വച്ചാണ് 26കാരിയായ നഴ്‌സിനെ അതേ ആശുപത്രിയിലെ ജീവനക്കാരന്‍ കൊന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് വാര്‍ഡ് ബോയ് റിതേഷ് ശാക്യ എന്നയാള്‍ പൊലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച രാത്രി ഐസിയുവില്‍ വച്ചാണ് നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് റിതേഷ് ശാക്യ 26കാരിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഭിന്ദ് പൊലീസ് സൂപ്രണ്ട് ശലേന്ദ്ര സിങ് ചൗഹാന്‍ വ്യക്തമാക്കി. 

നാല് കുട്ടികളുടെ പിതാവായ റിതേഷ് ശാക്യ 26കാരിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മറ്റൊരാളുമായി വിവാഹം നിശ്ചിച്ച നഴ്‌സ് ഈ ആവശ്യം നിരസിച്ചു. ഇക്കാര്യം പറഞ്ഞ് റിതേഷ് നഴ്‌സിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. 

നടുക്കുന്ന സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിന് തങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മറ്റ് നഴ്‌സുമാര്‍ ആശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ