പ്രതീകാത്മക ചിത്രം 
India

'എന്റെ മരണം നിനക്കുള്ള വിവാഹ സമ്മാനം, ഐ ലവ് യൂ'; കാമുകിയുടെ വിവാഹം ഉറപ്പിച്ചു, യുവാവ് ജീവനൊടുക്കി 

ഛത്തീസ്ഗഡില്‍ കാമുകി മറ്റൊരാളെ വിവാഹം കഴിക്കുന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കാമുകി മറ്റൊരാളെ വിവാഹം കഴിക്കുന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. മുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തന്റെ മരണം കാമുകിക്കുള്ള വിവാഹ സമ്മാനം എന്ന് ഭിത്തിയില്‍ എഴുതി വച്ചാണ് യുവാവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

ബലോഡ് ജില്ലയിലാണ് സംഭവം. കാമുകി മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞതാണ് യുവാവിനെ അസ്വസ്ഥനാക്കിയതെന്ന് പൊലീസ് പറയുന്നു. 'എന്റെ മരണം കാമുകിക്കുള്ള വിവാഹ സമ്മാനം, ഐ ലവ് യൂ'- എന്ന് മുറിയിലെ ഭിത്തിയില്‍ കരിക്കട്ട കൊണ്ട് എഴുതി വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. അതിനിടെ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്യാന്‍ പോകുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തു.  തുടര്‍ന്നായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും വാട്‌സ്ആപ്പില്‍ വീഡിയോ പങ്കുവെച്ച സംഭവം അന്വേഷിക്കുന്നതായും ബലോഡ് ഡിഎസ്പി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT