നവീന്‍ പട്‌നായിക്, പിണറായി വിജയന്‍/ ഫയല്‍ ചിത്രം 
India

രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി നവീൻ പട്നായിക്; പിണറായി വിജയൻ അഞ്ചാമത്

മൂന്നാം സ്ഥാനത്ത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും നാലാം സ്ഥാനത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത്  ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണെന്ന് സർവേ റിപ്പോർട്ട്. ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ നടത്തിയ സർവേയിലാണ് 71 ശതമാനം പിന്തുണയോടെ പട്നായിക് ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്ത് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 

രണ്ടാം സ്ഥാനത്തുള്ള മമതയെ  69.9 ശതമാനം പേരാണ് പിന്തുണച്ചത്. മൂന്നാം സ്ഥാനത്ത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും നാലാം സ്ഥാനത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമാണ്. സ്റ്റാലിനെ  67.5 ശതമാനം പേരും, ഉദ്ധവിനെ  61.8 ശതമാനം പേരും പിന്തുണച്ചു. അഞ്ചാമതുള്ള  മുഖ്യമന്ത്രി പിണറായി വിജയനെ 61.1 ശതമാനം പേരാണ് പിന്തുണച്ചത്. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‌രിവാളിനെ 57.9 ശതമാനം പേരും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയെ 56.6 ശതമാനം പേരും പിന്തുണച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 51.4 ശതമാനം പിന്തുണ ലഭിച്ചു. കഴിഞ്ഞ തവണത്തെ സര്‍വേയിലും നവീന്‍ പട്‌നായികിനെ തന്നെയായിരുന്നു ഏറ്റവുമധികം ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയാണ് പട്ടികയിലെ ഏക ബിജെപി മുഖ്യമന്ത്രി. 56.6 ശതമാനമാണ് അദ്ദേഹത്തിന്റെ ജനപിന്തുണ. ബിജെപിയുടെയോ സഖ്യത്തിലിരിക്കുന്ന മറ്റു മുഖ്യമന്ത്രിമാരോ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT