അജിത് പവാര്‍/ ഫെയ്‌സ്ബുക്ക്‌ 
India

മഹാരാഷ്ട്രയില്‍ നാടകീയ നീക്കം; ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ അജിത് പവാര്‍; എന്‍സിപിയില്‍ പിളര്‍പ്പ്?

എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഭൂരിപക്ഷം എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം. ചേരിമാറ്റവുമായി ബന്ധപ്പെട്ട് അജിത് പവാര്‍ പാര്‍ട്ടി എംഎല്‍എമാരു ചര്‍ച്ച തുടരുകയാണെന്നാണ് സൂചന. ശരത് പവാര്‍ മൗനം തുടരുന്നതും അഭ്യൂഹത്തിന് ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. 

എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. 40 എംഎല്‍എമാരുടെ ഒപ്പ് അജിത് പവാര്‍ ശേഖരിച്ചു വെച്ചതായി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അനുയോജ്യമായ സമയത്ത് എംഎല്‍എമാരുടെ ഒപ്പുകള്‍ അടക്കം ഗവര്‍ണര്‍ക്ക് കൈമാറാനാണ് അജിത് പവാര്‍ ക്യാമ്പിന്റെ തീരുമാനമെന്നാണ് വിവരം.

നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പകരം ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകാനാണ് അജിത് പവാറിന്റെ നീക്കം. ശിവസേനയുടെ പിളര്‍പ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി അടുത്തുതന്നെ വിധി പുറപ്പെടുവിക്കും. ഷിന്‍ഡെ വിഭാഗത്തെ അയോഗ്യരാക്കിയേക്കുമെന്ന നിയമവിദഗ്ധരുടെ അഭിപ്രായവും പുതി നീക്കത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

പൂനെയില്‍ അടക്കമുള്ള പൊതു പരിപാടികള്‍ റദ്ദു ചെയ്ത് അജിത് പവാര്‍ മുംബൈയില്‍ തന്നെ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും പച്ചക്കൊടി കാണിച്ചാല്‍ മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കമുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വിശ്വസ്തനും സ്വതന്ത്ര എംഎല്‍എയുമായ രവി റാണ സൂചിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'