ടെലിഗ്രാം പ്രതീകാത്മക ചിത്രം
India

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെ വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറും ജൂണ്‍ 30 വരെ പ്രവര്‍ത്തിക്കില്ല.

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം. ജൂണ്‍ 21നാണ് എന്‍ടിഎ പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാം പ്ലാറ്റ്ഫോമിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ എന്‍ടിഎ സ്വാഗതം ചെയ്തു.

ടെലിഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നിര്‍ദേശിച്ചതായി എന്‍ടിഎ പ്രസ്താവനയില്‍ പറഞ്ഞു. ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്ലാറ്റ്‌ഫോമില്‍ മെസേജ് എഡിറ്റിങ് ഫീച്ചര്‍ ലഭ്യമാക്കരുതെന്നും മന്ത്രാലയം പ്ലാറ്റ്ഫോമിനോട് നിര്‍ദേശിച്ചു. എന്‍ടിഎ അറിയിച്ചു.

Central government imposes temporary ban on Telegram ahead of NEET Retest 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

EXPLAINER|സ്വകാര്യ മേഖലയിലെ ശമ്പളം നോൺ-ക്രീമിലെയറിന് വിനയാകുമോ? ഒബിസി സംവരണത്തെ ബാധിക്കുന്ന ഹൈക്കോടതി വിധി അറിയേണ്ടതെല്ലാം

നിപ ബാധിച്ച് ചികിത്സയിലിരുന്ന യുവാവിനെ ഐസിയുവില്‍ നിന്നും മാറ്റി; സാധാരണ നിലയിലേക്ക്

Happy Friendship Day 2025: സൗഹൃദ ദിനം ഇങ്ങെത്തി, സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍ നേരാം

ഇന്ത്യക്ക് ആശ്വാസം, ബുംറ ശ്രീലങ്കയിൽ 2 ടെസ്റ്റും കളിക്കും

ഇന്ത്യന്‍ ബോക്‌സ് ഓഫീസിന് 'ബ്രാന്റ് ന്യൂ' രാജാവ്; വീണത് ഷാരൂഖും രണ്‍വീറും; കേരളത്തിലും റെക്കോര്‍ഡ്