പ്രതീകാത്മക ചിത്രം 
India

വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ചോദ്യം ചെയ്തു; 62കാരനെ അയല്‍വാസി അടിച്ചുകൊന്നു

തമിഴ്‌നാട്ടില്‍ 62കാരനെ അയല്‍വാസി അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  തമിഴ്‌നാട്ടില്‍ 62കാരനെ അയല്‍വാസി അടിച്ചുകൊന്നു. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ഫെബ്രുവരി ഒന്നിന് ചെന്നൈയിലാണ് സംഭവം. 62 വയസുള്ള ഭരത രാമര്‍ ആണ് മരിച്ചത്. പുറത്ത് വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യരുതെന്ന് അയല്‍വാസി കുമാരനോട് 62കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കോപാകുലനായ കുമാരന്‍ കുടുംബാംഗങ്ങളെയും കൂട്ടി ഭരത രാമറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി. തുടര്‍ന്ന് ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഗുരുതരമായി പരിക്കേറ്റ ഭരത രാമറിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കഴിഞ്ഞദിവസം രാത്രി മരണം സംഭവിച്ചതായി പൊലീസ് പറയുന്നു. ജനുവരി 26നായിരുന്നു ഭരത രാമറിന്റെ വീടിന്റെ ഗൃഹപ്രവേശം നടന്നത്. 

അന്ന് ഒരുപാട് അതിഥികള്‍ വരുമെന്നതിനാല്‍ വീടിന്റെ മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് ഭരത രാമര്‍ അയല്‍വാസിയോട് പറഞ്ഞിരുന്നു.  തുടര്‍ന്നും ഇക്കാര്യം 62കാരന്‍ ആവര്‍ത്തിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതി കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT