പ്രബിര്‍ പുരകയസ്ത / ട്വിറ്റര്‍ 
India

ചൈന അനുകൂല വാര്‍ത്തയ്ക്ക് പണം; ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുരകയസ്ത അറസ്റ്റിൽ; യുഎപിഎ ചുമത്തി

നേരത്തെ ന്യൂസ് ക്ലിക്കിന്റെ ഓഫീസിൽ റെയ്ഡ് നടത്തി പ്രബിര്‍ പുരകയസ്തയെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ ന്യൂസ് ക്ലിക്കിന്റെ ഡൽഹി ഓഫീസ് സീൽ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈന അനുകൂല വാര്‍ത്തയ്ക്ക് അമേരിക്കന്‍ കോടീശ്വരനില്‍ നിന്ന് പണം വാങ്ങിയെന്ന കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്ത അറസ്റ്റിൽ. എച്ആർ മേധാവി അമിത് ചക്രവർത്തിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎപിഎ ചുമത്തിയാണ് പ്രബിര്‍ പുരകയസ്തയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

നേരത്തെ ന്യൂസ് ക്ലിക്കിന്റെ ഓഫീസിൽ റെയ്ഡ് നടത്തി പ്രബിര്‍ പുരകയസ്തയെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ ന്യൂസ് ക്ലിക്കിന്റെ ഡൽഹി ഓഫീസ് സീൽ ചെയ്തു. 46 പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തു. 

മാധ്യമപ്രവര്‍ത്തകരുടെ ലാപ്പ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. മാധ്യമ സ്ഥാപനത്തിന് എതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസില്‍ രാവിലെ മുതൽ റെയ്ഡ് നടത്തിയിരുന്നു. 

മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്‍ എന്നിവരുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യത്തിലല്ല, ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകന്‍ താമസിക്കുന്ന സ്ഥലത്താണ് പൊലീസ് പരിശോധന നടത്തിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 

ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകന്‍ യെച്ചൂരിയുടെ വീടിന്റെ പുറകിലെ കെട്ടിടത്തില്‍ താമസിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരിശോധന നടത്തിയത്. സിപിഎം ഓഫിസ് റിസപ്ഷനിലെ ജീവനക്കാരന്റെ മകന്‍ സുമിത് ന്യൂസ് ക്ലിക്കില്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്യുന്നുണ്ട്. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഡല്‍ഹി പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്ന്യൂ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT