പ്രതീകാത്മക ചിത്രം 
India

പ്രഷർ കുക്കർ ഉപയോഗിച്ച് വീട്ടിൽ എംഡിഎംഎ ഉണ്ടാക്കി; നൈജീരിയക്കാരൻ അറസ്റ്റിൽ 

റിച്ചാർഡ് സിറിൽ എന്നയാളാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  പ്രഷർ കുക്കർ ഉപയോഗിച്ച് വീട്ടിൽ എംഡിഎംഎ ഉണ്ടാക്കിയ നൈജീരിയൻ പൗരൻ ബംഗളൂരുവിൽ അറസ്റ്റിൽ. റിച്ചാർഡ് സിറിൽ എന്നയാളാണ് പിടിയിലായത്. ബംഗളൂരു പൊലീസും സെൻട്രൽ ക്രൈം ബ്രാഞ്ചും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

രഹസ്യവിവരത്തെത്തുടർന്ന് തിങ്കളാഴ്ച താരബനഹള്ളി ഗ്രാമത്തിൽ റിച്ചാർഡ് താമസിച്ചിരുന്ന വീട് റെയിഡ് ചെയ്ത് 50 ലക്ഷം രൂപയുടെ അസംസ്‌കൃത വസ്തുക്കൾ പൊലീസ് പിടികൂടി. സിറിലിന്റെ മൂത്ത സഹോദരനാണ് കേസിലെ പ്രധാന പ്രതിയെന്നും ഇയാളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവർ ഇന്റർനെറ്റിൽ നിന്നാണ് പ്രഷർ കുക്കർ ഉപയോഗിച്ച് ലഹരി ഉത്പാദിപ്പിക്കാൻ പഠിച്ചത്. 

2019ൽ ബിസിനസ്സ് വിസയിലാണ് സിറിലും സഹോദരനും ഇന്ത്യയിലെത്തിയത്. രണ്ട് മാസം മുമ്പാണ് ഇവർ താരബനഹള്ളിയിലേക്ക് താമസം മാറ്റിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍