നിര്‍മല സീതാരാമന്‍/ഫയല്‍ 
India

നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍; രാജ്യസഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി

ജൂണ്‍ പത്തിനാണ് 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാന്‍ കര്‍ണാടകയില്‍ നിന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും. പതിനാറുപേരുടെ പട്ടികയില്‍ അഞ്ച് വനിതകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ജൂണ്‍ പത്തിനാണ് 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 57ല്‍ പതിനൊന്ന് സീറ്റുകള്‍ ഉത്തര്‍പ്രദേശിലാണ്. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി പിന്തുണയോടെ മത്സരിക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് ജാവേദ് അലിയും എസ്പി മേധാവി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും മത്സരിക്കും. 

തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ആറു സീറ്റുകള്‍ വീധമുണ്ട്. നേരത്തെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഎപിയും അഞ്ച് സീറ്റുകള്‍ വീതം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT