കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല 
India

കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല; ഡല്‍ഹി ചര്‍ച്ചകളുടെ അജണ്ട വ്യക്തമാക്കി കോണ്‍ഗ്രസ്

കര്‍ണാടക നേതൃത്വത്തെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചതോടെയാണ് നേതൃമാറ്റമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തള്ളി കോണ്‍ഗ്രസ്. രാജ്യസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് നേതൃത്വം ചര്‍ച്ച ചെയ്തതെന്നും മറ്റെല്ലാം ഉഹാപോഹങ്ങളാണെന്നും സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടക നേതൃത്വത്തെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചതോടെയാണ് നേതൃമാറ്റമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മന്ത്രിമാരുമാണ് ചര്‍ച്ച നടത്തിയത്. ഇരുവരുമായി ഒന്നിച്ചും ഒറ്റയ്ക്കും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കെസി വേണുഗോപാല്‍ അഭ്യര്‍ഥിച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ടര വര്‍ഷം വീതം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിപദം പങ്കിടുമെന്ന ധാരണയുണ്ടെന്നാണു ശിവകുമാറിനെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്. അധികാര മാറ്റം വേണമെന്നു ശിവകുമാര്‍ വിഭാഗവും സിദ്ധരാമയ്യയെ പദവിയില്‍ നിന്നു മാറ്റരുതെന്ന് മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഒരു വിഭാഗവും ശക്തമായി വാദിക്കുന്നു.

No Chief Minister Change In Karnataka, Congress Reveals Delhi Meet Agenda

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയാളത്തിന്റെ സ്വന്തം ജാനകി അമ്മ; മറക്കാനാകില്ല ആ മധുരഗീതങ്ങളുടെ തേന്‍മഴ; ഒരുകൊച്ചു സ്വപ്‌നത്തിന്‍...

ആ സ്വരം മാഞ്ഞു.... മലയാളത്തിന്റെ 'സ്വര്‍ണ മുകില്‍'; എസ് ജാനകി വിടവാങ്ങി

Today's Rashi Phalam July 12|ആഗ്രഹിച്ച ഒരു കാര്യം പൂർത്തിയാക്കാൻ സാഹചര്യം അനുകൂലമാകും

നാണംകെട്ട് ഇന്ത്യ; ഇംഗ്ലണ്ടിനോട് ദയനീയ തോല്‍വി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്; പരമ്പര തൂത്തുവാരി

സ്വദേശിവത്കരണം;വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റില്‍ പുതിയ ചട്ടങ്ങളുമായി ഒമാന്‍