ലഖ്നൗ: അയോധ്യയിലെ ധനിപൂരില്‍ മുസ്ലിം പള്ളിയുടെ നിര്‍മാണം മെയ് മാസത്തില്‍ ആരംഭിക്കുമെന്ന് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് പറഞ്ഞു. രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ വിധിയില്‍ ധനിപൂരില്‍ പള്ളി പണിയാമെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഇതിനായി ഫണ്ട് സ്വരൂപണം ഫെബ്രുവരി മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ചുമതലക്കാരെ നിയമിക്കും.
2019 നവംബര്‍ 9 നാണ് രാമജന്മഭൂമി വിഷയത്തില്‍ ചരിത്രപരമായി സുപ്രീംകോടതി വിധി പറഞ്ഞത്. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയുകയും പകരം മറ്റൊരു സ്ഥലത്ത് പള്ളി പണിയാനായി സ്ഥലം കണ്ടെത്തണമെന്നുമായിരുന്നു വിധി.
2024 ജനുവരിയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഫെബ്രുവരി പകുതിയോടെ മസ്ജിദിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുമെന്നും പിന്നീട് ഭരണാനുമതിക്കായി പോകുമെന്നും ഫെബ്രുവരിയില്‍ സൈറ്റ് ഓഫീസ് സമുച്ചയത്തില്‍ സ്ഥാപിക്കുമെന്നും ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ചീഫ് ട്രസ്റ്റി സുഫര്‍ ഫാറൂഖി പറഞ്ഞു.
അടുത്ത വര്‍ഷം മെയ് മാസത്തില്‍ ഞങ്ങള്‍ പള്ളിയുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഫാറൂഖി പറഞ്ഞു. മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദിന്റെ രൂപകല്പനയിലും സാമ്പത്തിക ഞെരുക്കത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം പമസ്ജിദിന്റെ നിര്‍മ്മാണം വൈകുകയാണെന്ന് ഫാറൂഖി പറഞ്ഞു.
ഇന്ത്യയില്‍ നിര്‍മ്മിച്ചവയെ അടിസ്ഥാനമാക്കിയായിരുന്നു മസ്ജിദിന്റെ പ്രാരംഭ രൂപകല്പന. എന്നാല്‍, അത് നിരസിച്ച് പുതിയ രൂപരേഖ തയ്യാറാക്കി. നേരത്തെ 15,000 ചതുരശ്ര അടിക്ക് പകരം 40,000 ചതുരശ്ര അടിയിലാണ് മസ്ജിദ് നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ക്രൗഡ് ഫണ്ടിംഗിന്റെ സാധ്യതയും പരിഗണിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ സംഭാവന നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്ന് ഓണ്‍ലൈന്‍ സംഭാവനകള്‍ തേടുമെന്നും ഫാറൂഖി പറഞ്ഞു. ഡിസൈനിലെ മാറ്റങ്ങള്‍ കാരണം മസ്ജിദിന്റെ നിര്‍മ്മാണം കൂടുതല്‍ വൈകുന്നുണ്ടെന്നും ഫാറൂഖി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates