ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്, രണ്ട് ദിവസം മാത്രം തനിക്കൊപ്പം: പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍

ഭാര്യയുടെ കടമ കടമ നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്. സൂററ്റ് സ്വദേശിയായ യുവാവാണ് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സൂറത്ത്:  മാസത്തില്‍ രണ്ട് തവണ മാത്രമേ ഭാര്യ തനിക്കൊപ്പം താമസിക്കുന്നുള്ളൂവെന്നും മറ്റ് ദിവസങ്ങളില്‍  മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും പരാതിയുമായി യുവാവ്. ഭാര്യയുടെ കടമ കടമ നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്. സൂററ്റ് സ്വദേശിയായ യുവാവാണ് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനെതിരെ യുവതി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. 

മകന്‍ ജനിച്ചതോടെ ഭാര്യ താമസം മാറ്റി. സ്വന്തം വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ജോലിക്ക് പോകാനുള്ള സൗകര്യത്തിനാണെന്നാണ് പറയുന്നത്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാണ് തന്റെ വീട്ടില്‍ വരുന്നതെന്നും യുവാവ് പറയുന്നു. മകന്റെ ആരോഗ്യം നോക്കാതെ ദിവസവും ജോലിക്ക് പോകുന്നതിലും ദാമ്പത്യജീവിതം  നിഷേധിക്കുന്നതിലും തനിക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് ഇയാളുടെ പരാതിയിലുള്ളത്. ഹിന്ദു വിവാഹനിയമത്തിലെ ഒന്‍പതാം ചട്ടപ്രകാരം കടമയില്‍ ഭാര്യ വീഴ്ച വരുത്തിയെന്നാണ് യുവാവിന്റെ വാദം.  തനിക്കൊപ്പം സ്ഥിരമായി താമസിക്കാന്‍ കോടതി ഉത്തരവിടണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

എന്നാല്‍ വാദം അടിസ്ഥാനമില്ലാത്തതാണെന്നാണ് യുവതിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ താന്‍ ഭര്‍തൃവീട്ടിലെത്താറുണ്ടെന്ന് യുവതി കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് വി ഡി നാനാവതി കേസ് വിശദമായ വാദത്തിനായി ജനുവരി 25ലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com