ഫയല്‍ ചിത്രം 
India

മൂന്നാം തരംഗം വരുമോ എന്ന് ഭയം; രഹസ്യമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ഡോക്ടര്‍മാര്‍

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ വരുമോ എന്നും കൂടുതല്‍അപകടകാരിയാകുമോ എന്നുമുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലെന്നിരിക്കേ, തെലങ്കാനയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ നിയമം ലംഘിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കേ, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് രഹസ്യമായി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ അനധികൃതമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്.

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ വരുമോ എന്നും കൂടുതല്‍
അപകടകാരിയാകുമോ എന്നുമുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എട്ടുമാസം മുന്‍പ് രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു. എന്നിട്ടും വൈറസ് വ്യാപനം തുടരുന്നു. ഈ പശ്ചാത്തലത്തില്‍ മറ്റൊരു പോംവഴികള്‍ ഇല്ലാതെയാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍മാര്‍ തുറന്നുപറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബൂസ്റ്റര്‍ ഡോസ്

നിലവില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇതിനായി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ തെലങ്കാനയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ രഹസ്യമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.

വാക്‌സിനുമായി ബന്ധപ്പെട്ട് ഉത്കണ്ഠയാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്് അറിയാം. അതുകൊണ്ട് ബൂസ്റ്റര്‍ ഡോസിനെതിരെ കൃത്യമായ മാര്‍ഗനിര്‍ദേശം ഇല്ലെങ്കില്‍ കൂടിയും ഇത് തുടരാനാണ് സാധ്യതയെന്നും ആരോഗ്യവിഭാഗം അധികൃതര്‍ പറയുന്നു. എന്നാല്‍ ബൂസ്റ്റര്‍ ഡോസുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT