പ്രതീകാത്മക ചിത്രം 
India

സൈനിക ഡ‍്രോണുകളിൽ ഇനി ചൈനീസ് ഘടകങ്ങൾ വേണ്ട, തദ്ദേശീയ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം

ചൈനീസ് ഘടകങ്ങൾ ഉപയോ​ഗിച്ചിട്ടില്ലെന്ന സത്യവാങ്മൂലം കമ്പനികളിൽ നിന്ന് വാങ്ങണമെന്നതുൾപ്പെടെ നിർദേശമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സൈനിക ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന ഡ്രോണുകളിലെ ചൈനീസ് ഘടകങ്ങൾ നിയന്ത്രിക്കാൻ പ്രതിരോധ മന്ത്രാലയം. ആർമി ഡിസൈൻ ബ്യൂറോ തയ്യാറാക്കിയ മാർ​ഗരേഖ അം​ഗീകാരത്തിനായി സമർപ്പിച്ചു. തദ്ദേശീയ ഉൽപന്നങ്ങളെയും ഡ്രോണുകളെയും പ്രോത്സാഹിപ്പിക്കുക, ചൈനീസ് സാങ്കേതിക വിദ്യയുടെ ഉപയോ​ഗം പരമാവധി ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നീക്കം.

ചൈനീസ് ഘടകങ്ങൾ ഉപയോ​ഗിച്ചിട്ടില്ലെന്ന സത്യവാങ്മൂലം കമ്പനികളിൽ നിന്ന് വാങ്ങണമെന്നതുൾപ്പെടെ നിർദേശമുണ്ട്. അതിർത്തികളിൽ കരസേന ഉപയോ​ഗിക്കുന്ന ഡ്രോണുകൾ ചൈനീസ് സാങ്കേതികവിദ്യയും ഘടകങ്ങളും കൊണ്ടാണു പ്രവർത്തിക്കുന്നതെന്ന വിമർശനം രൂക്ഷമായിരുന്നു.

ചൈനീസ് ഘടകങ്ങൾ ഉപയോ​ഗിച്ചതിന്റെ പേരിൽ 400 ഡ്രോണുകൾക്കുള്ള കരാർ സൈന്യം ഏതാനും മാസം മുൻപു റദ്ദാക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാ​ഗവും മുന്നറിയിപ്പു നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT