ഹിമന്ത ബിശ്വ ശര്‍മ/ഫയല്‍ ചിത്രം 
India

ഭര്‍ത്താവ് മറ്റ് മൂന്ന് ഭാര്യമാരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ഒരു മുസ്ലീം സ്ത്രീയും ആഗ്രഹിക്കില്ല; അവരുടെ നീതിക്ക് വേണ്ടിയാണ് ഏകീകൃത സിവില്‍കോഡ്; ഹിമന്ത

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് ഓരോ മുസ്ലീം സ്ത്രീയും ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് ഓരോ മുസ്ലീം സ്ത്രീയും ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. തന്റെ ഭര്‍ത്താവ് മൂന്ന് ഭാര്യമാരെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനെ ഒരു മുസ്‌ലിം സ്ത്രീയും അംഗീകരിക്കില്ല. ഏകീകൃത സിവില്‍കോഡ് തന്റെ പ്രശ്‌നമല്ലെന്നും അത് എല്ലാ മുസ്‌ലിം സ്ത്രീകളുടെയും പ്രശ്‌നമാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിംസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ മുത്തലാഖ് റദ്ദാക്കിയ ശേഷം ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍കോഡ് തയാറാക്കാന്‍ ഒരു പാനല്‍ രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

ഏകീകൃത സിവില്‍കോഡിന്റെ ഗുണങ്ങള്‍ ആളുകളിലെത്തിക്കാന്‍ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിശദീകരണ പരിപാടികള്‍ നടത്തുമെന്ന് ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമ, വഖഫ് സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT