ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം എന്‍എസ് യുഐക്ക് 
India

എബിവിപിക്ക് തിരിച്ചടി; ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം എന്‍എസ് യുഐക്ക്

റൗണക് ഖത്രി പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഭാനുപ്രതാപ് സിങും തെരഞ്ഞെടുക്കപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം എന്‍എസ് യു ഐക്ക്. ജോയിന്റ് സെക്രട്ടറി സ്ഥാനവും നേടിയപ്പോള്‍ സെക്രട്ടറി വൈസ് പ്രസിഡന്റ് സ്ഥാനം എംബിവിപി നേടി. ഏഴുവര്‍ഷത്തിന് ശേഷമാണ് എന്‍എസ് യു ഐക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്.

റൗണക് ഖത്രി പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഭാനുപ്രതാപ് സിങും തെരഞ്ഞെടുക്കപ്പെട്ടു. 1300 വോട്ടുകള്‍ക്കാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ വിജയം. സെക്രട്ടറിയായി മിത്രവിന്ദ കരണ്‍വാളും ജോയിന്റ് സെക്രട്ടറിയായി ലോകേഷ് ചൗധരിയും നേടിയിരുന്നു.

നാലു സ്ഥാനത്തേക്ക് 21 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എട്ടുപേരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ച് പേരും സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നാലുപേര്‍ വീതവുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. 2017ല്‍ എന്‍എസ് യുഐയുടെ റോക്കി തൂസീഡ് ആണ് അവസാനമായി പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്.

എബിവിപി, എന്‍എസ്യുഐ, ഐസ, എസ്എഫ്‌ഐ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഹൈക്കോടതി തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം നീണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT