പ്രതീകാത്മക ചിത്രം 
India

രാത്രിയില്‍ ബെഡ് റൂമിലേക്ക്‌ മൂര്‍ഖനെ തുറന്നുവിട്ടു; യുവതിയും മകളും മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

2020ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ബേസ്മിതയെന്ന രണ്ടുവയസുകാരിയായ മകളുമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: മുറിയില്‍ വിഷപ്പാമ്പിനെ തുറന്ന് വിട്ട് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. ഗണേഷ് പത്ര എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. 

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2020ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ബേസ്മിതയെന്ന രണ്ടുവയസുകാരിയായ മകളുമുണ്ട്. ഒക്ടോബര്‍  ഏഴിനാണ് കേസിനാസ്പദമായ സംഭവം. പാമ്പാട്ടിയില്‍യില്‍ നിന്ന് വാങ്ങിയ ഉഗ്രവിഷമുള്ള മൂര്‍ഖനെ ഗണേഷ് പത്ര ഇരുവരും ഉറങ്ങിക്കിടക്കുന്ന മുറിയിലേക്ക് തുറന്നുവിടുകയായിരുന്നു.  തുറന്നുവിട്ട പാമ്പ് ഇരുവരെയും കുത്തുകയായിരുന്നു. പാമ്പുകടിയേറ്റ ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

സംഭവദിവസം പ്രതി മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പിന്നീട് യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും