ബംഗളൂരു മെട്രോ ജീവനക്കാരനെതിരെ പരാതിയുമായി യുവതി 
India

യാത്രക്കാരിയെ നോക്കി സ്വയംഭോഗം; മെട്രോ ജീവനക്കാരനെതിരെ പരാതി; വീഡിയോ വൈറല്‍

വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും യുവാവ് സ്വയംഭോഗം ചെയ്യല്‍ തുടര്‍ന്നതായും യുവതി പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: യാത്രക്കാരിയുടെ മുന്നില്‍ വച്ച് മെട്രോ ജീവനക്കാരന്‍ സ്വയം ഭോഗം ചെയ്തതായി പരാതി. ബംഗളൂരൂ മെട്രോയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.

ജീവനക്കാരന്റെ പെരുമാറ്റം തന്നെ മാനസികായി തളര്‍ത്തിയതയും യുവതി പറയുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതി പൊലീസില്‍ പരാതി നല്‍കി. യുവതി തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു

സെക്യൂരിറ്റി ഗാര്‍ഡ് പ്ലാറ്റ്‌ഫോമിന്റെ എതിര്‍വശത്തുനിന്ന് തന്നെ നോക്കി സ്വയം ഭോഗം ചെയ്തുവെന്നാണ് യുവതി പരാതി. ബംഗളൂരു മെട്രോയിലെ ജലഹള്ളി സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം. വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും യുവാവ് സ്വയം ഭോഗം ചെയ്യല്‍ തുടര്‍ന്നതായും യുവതി പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജീവനക്കാരനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് യുവതി ബംഗളൂരു മെട്രോ അധികൃതര്‍ക്ക് വീഡിയോ കൈമാറി. എന്നാല്‍ തന്റെ പരാതികളോട് മെട്രോ അധികൃതര്‍ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ബംഗളൂരു പൊലീസ് യുവതിയെ ബന്ധപ്പെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്